ലഹരി വിരുദ്ധ കാന്പയിൻ നടത്തി
1533700
Monday, March 17, 2025 1:07 AM IST
ആലക്കോട്: മലയോരത്തെ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സിപിഎം ലഹരി വിരുദ്ധ കാന്പയിൻ നടത്തി. "വേണ്ട ലഹരിയും ഹിംസയും' എന്ന സന്ദേശമുയർത്തി ബോധവത്കരണ റാലിയും പൊതുസമ്മേളനങ്ങളും നടത്തി. ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്എഫ്ഐ, ബാലസംഘം എന്നീ സംഘടനകളും പങ്കാളികളായി. ഉദയഗിരി ലോക്കൽ കമ്മിറ്റി കാർത്തികപുരത്ത് നടത്തിയ കാമ്പയിൻ സിപിഎം ആലക്കോട് ഏരിയാ സെക്രട്ടറി സാജൻ കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. വി.ടി. ചെറിയാൻ അധ്യക്ഷത വഹിച്ചു.
എൻ.എം. രാജു, ഇ.വി. ജോയി എന്നിവർ പ്രസംഗിച്ചു. ആലക്കോട് ലോക്കൽ കമ്മിറ്റി അരങ്ങത്ത് നിന്ന് ആലക്കോട്ടേക്ക് റാലി നടത്തി. വി. നാരായണൻ ഉദ്ഘാടനം ചെയ്തു. സുമിത്ര ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.പി. സാബു, പി.ഡി. രാധാകൃഷ്ണൻ, സി.എൻ. ഷൈൻകുമാർ എന്നിവർ പ്രസംഗിച്ചു. തേർത്തല്ലി ലോക്കൽ കമ്മിറ്റി നടത്തിയ കാമ്പയിൻ ഏരിയാ കമ്മിറ്റിയംഗം വി.പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എം. മോഹനൻ, ടി.പി. ശ്രീജ, ജോസ് പുള്ളീറ്റ്, പി. സന്ദീപ്, അശ്വിൻ രാഘവൻ എന്നിവർ പ്രസംഗിച്ചു.