ചാമക്കാൽ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
1533479
Sunday, March 16, 2025 5:34 AM IST
പയ്യാവൂർ: പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും നടപ്പാക്കുന്ന പൊതുഇട പഠനോത്സവം ചാമക്കാൽ എസ്എൻ യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വാതിൽമട കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പ്രഭാവതി മോഹനൻ മുഖ്യാതിഥിയായിരുന്നു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ വിദ്യാർഥികളുടെ മികവ് അവതരണം നടത്തി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പസിലുകൾ, മാതൃകകൾ, നൃത്താവിഷ്കാരം, പ്രദർശനം എന്നിവയും നടന്നു. സ്കൂൾ മുഖ്യാധ്യാപിക എം. ഷീജ, എ.കെ. ആശ, വിദ്യാർഥി പ്രതിനിധി സ്നേഹ സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പി. സ്മിത, പി.എം. രശ്മി, പി.കെ. ഹോളി, ബ്രിജില കെ. രാജൻ, വാതിൽമട ഭൂദാൻ കോളനി പ്രസിഡന്റ് കുമാരൻ, എ.കെ. വിജേഷ്, സുരേന്ദ്രൻ ഇളയോടൻ എന്നിവർ നേതൃത്വം നൽകി. വാതിൽമട പ്രീസ്കൂളിലെ വിദ്യാർഥികളും ജീവനക്കാരും പ്രദർശനം കാണാനെത്തിയിരുന്നു.