സൗജന്യ മെഡിക്കൽ ക്യാമ്പ്
1533706
Monday, March 17, 2025 1:07 AM IST
കൂത്തുപറമ്പ്: നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെരുവമ്പായി എംയുപി സ്കൂളിന്റെയും അന്‍പതാം വാർഷികം ആഘോഷിക്കുന്ന നിർമലഗിരി സെന്റ് മേരീസ് പള്ളിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെരുവമ്പായി യുപി സ്കൂളിൽ നടന്ന ക്യാമ്പ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
സെന്റ് മേരീസ് പള്ളി വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഒ. ഗംഗാധരൻ, വാർഡംഗം നൗഫൽ, സിസ്റ്റർ സിൻസി മരിയ, ഷെഫീഖ് തോട്ടോൻ, അബ്ദുൾ സമദ്, സ്കൂൾ മുഖ്യാധ്യാപകൻ സി.കെ. അഷ്റഫ്, പാരിഷ് കോ-ഓർഡിനേറ്റർ ഡോ. ജോസ് വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
ക്രിസ്തുരാജ് ആശുപത്രിയിലെ ഡോ. റോഷൻ, ഡോ. ജോബിൻ, ഡോ. ആന്റണി, ഡോ. അപർണ, ഡോ. ജോ, ഡോ. നെബു ജോസഫ്, ഡോ. സിസ്റ്റർ എൽസി, ഡോ. റീന എന്നിവർ ക്യാമ്പ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള മുഴുവൻ മരുന്നുകളും ബിഎംഡി ടെസ്റ്റ്, ലാബ് പരിശോധന എന്നീ സൗകര്യങ്ങളും സൗജന്യമായി നൽകി.