അഞ്ചംഗ ചീട്ടുകളി സംഘം പിടിയിൽ
1533472
Sunday, March 16, 2025 5:34 AM IST
തളിപ്പറമ്പ്: മുള്ളൂല്‍ പട്ടുവം സ്കൂള്‍ റോഡിന് സമീപത്തെ പൊതു സ്ഥലത്തുവച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗ സംഘം പിടിയിൽ. പി. സുരേശന് (49), എം. സുനില്‍ (46), എം. പ്രേമന് (57), കെ.ഷൈജു (44), ഒ.വി. കരുണാകരന്(63) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി നടത്തിയ പോലീസ് പരിശോധനയിലാണ് അഞ്ചംഗ സംഘം പിടിയിലായത്. ഇരിൽ നിന്ന് 3050 രൂപയും പിടിച്ചെടുത്തു.