തകർന്ന സ്ലാബ് ഭീഷണിയാകുന്നു
1533047
Saturday, March 15, 2025 1:57 AM IST
തളിപ്പറമ്പ്: റോട്ടറി ജംഗ്ഷനു സമീപം നടപ്പാതയിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കാത്തത് അപകട കെണിയാകുന്നു. ന്യൂസ് കോർണർ ജംഗ്ഷനിൽ നിന്നാരംഭിച്ച് റോട്ടറി ജംഗ്ഷനിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഓവുചാലിനു മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇല്ലാത്തത്.
മുന്നിൽ സ്ലാബില്ലാത്തത് അറിയാതെ നടന്നു വരുന്നവർ ഓടയിൽവീണ് പരിക്കേൽക്കുകയാണ്. അപകടമൊഴിവാക്കാൻ സമീപത്തെ കച്ചവടക്കാർ ഓവുചാലിന് മുകളിൽ മരപ്പലക സ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസംമുതൽ അതു തകർന്നു കിടക്കുകയാണ്.