വനത്തിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ള സ്രോതസൊരുക്കി വനം വകുപ്പ്
1533041
Saturday, March 15, 2025 1:57 AM IST
ഇരിട്ടി: മനുഷ്യ വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ 10 യജ്ഞങ്ങളിൽ ഒന്നായ മിഷൻ ഭക്ഷണം, വെള്ളം പദ്ധതി കൊട്ടിയൂർ റേഞ്ചിൽ പ്രവർത്തനം തുടങ്ങി.
വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കൊട്ടിയൂർ റേഞ്ചിലെ ഇരിട്ടി സെക്ഷൻ പരിധിയിൽ വരുന്ന തുടിമരം, ചെത്തുപന ഭാഗത്ത് വനത്തിനുള്ളതിൽ നിലവിലുള്ള ജലസ്രോതസ് വൃത്തിയാക്കി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാറും സ്റ്റാഫും വാച്ചർമാരും കൂടി സന്നധസേവനമായി ചേർന്നാണ് പ്രവൃത്തി പൂർത്തീകരിച്ചത്.