മാടായി കോളജിൽ ന്യൂജനറേഷൻ കോഴ്സുകൾ യാഥാർഥ്യമാക്കും: എം.കെ. രാഘവൻ
1533044
Saturday, March 15, 2025 1:57 AM IST
പഴയങ്ങാടി: സ്വകാര്യ യൂണിവേഴ്സിറ്റികൾക്ക് കേരളത്തിൽ അനുമതി കൊടുത്ത സാഹചര്യത്തിൽ മാടായി കോളജിൽ ഏറ്റവും സാധാരണക്കാരായ കുട്ടികൾക്ക് കൂടി മികച്ച ന്യൂ ജെനറേഷൻ കോഴ്സുകൾ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികൾക്ക് രൂപരേഖ തയാറാക്കണമെന്ന ആശയം മാടായി കോളജിന്റെ നാക് എ ഗ്രേഡ് നേടിയ ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് കോളജ് ചെയർമാൻ എം.കെ. രാഘവൻ എംപി പറഞ്ഞു.
എം. വിജിൻ എംഎൽഎ ഉപഹാരസമർപ്പണം നടത്തി. കോളജ് പ്രിൻസിപ്പൽ എം.വി. ജോണി, ഡോ. കെ. രാജശ്രീ, കെ.കെ. ഫൽഗുനൻ, എം. പ്രദീപ്കുമാർ, സോണി സെബാസ്റ്റ്യൻ, ഡോ. ബാലചന്ദ്രൻ കീഴോത്ത്, പി.വി. ധനലക്ഷ്മി, കമലം രാജ്, ഇ.എസ്. ലത, പി.വി. രജിന, ഡോ. കെ. പ്രമിദ, എം.പി. സുനിൽകുമാർ, പി.ജി. സുധാകരൻ, മുഹമ്മദ്നിഹാൽ എന്നിവർ പ്രസംഗിച്ചു.