ട്രാഫിക് പോലീസുകാർക്ക് സൺ ഗ്ലാസുകൾ നൽകി
1533489
Sunday, March 16, 2025 5:34 AM IST
കണ്ണൂർ: കൊടുംചൂടിൽ കണ്ണൂർ ടൗണിൽ ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ചൂടിൽ നിന്ന് സംരക്ഷണമേകാൻ കുടിവെള്ള പദ്ധതിയും സൺഗ്ലാസ്, ഹാൻഡ് സ്ലീവ്സ് എന്നിവയും വിതരണം ചെയ്തു. കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കുടിവെള്ള വിതരണം ഒരുക്കിയത്. സൺഗ്ലാസ് ആസ്റ്റർ മിംസും ഹാൻഡ് സ്ലീവ് കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘവുമാണ് സ്പോൺസർ ചെയ്തത്.
കണ്ണൂർ ട്രാഫിക് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ സിറ്റി കമ്മീഷണർ നിധിൻരാജ് ഉദ്ഘാടനം നിർവഹിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ. രാജേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി അഡീഷണൽ എസ്പി കെ.വി. വേണുഗോപാൽ വിശിഷ്ടാതിഥിയായിരുന്നു. കണ്ണൂർ പോലീസ് അസോസിയേഷൻ സെക്രട്ടറി വി. സിനീഷ്, ട്രാഫിക് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.വി. മനോജ്കുമാർ, കെപിഎ പ്രസിഡന്റ് സന്ദീപ്കുമാർ, കെപിഎ ട്രാഫിക് യൂണിറ്റ് അംഗം ജിജീനേഷ് എന്നിവർ പ്രസംഗിച്ചു.