കഞ്ചാവുമായി ആറുപേർ പിടിയിൽ
1534006
Tuesday, March 18, 2025 1:22 AM IST
ചെമ്പേരി: രണ്ടു സ്ഥലങ്ങിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ആറുപേർ പിടിയിൽ. നടുവിൽ കള്ള് ഷാപ്പിനു സമീപം നടത്തിയ പരിശോധയിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമായി ബീഹാർ സ്വദേശികളായ രണ്ട് യുവാക്കളെ കുടിയാന്മല പോലീസ് പിടികൂടി. ബീഹാർ ധരംപൂരിലെ മുഹമ്മദ് ഫാറൂഖ് (30), രാംപൂരിലെ മുഹമ്മദ് ഗുദസ് (20) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുടിയാന്മല എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയരാജൻ, ഹംസ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ആലക്കോട്: ആലക്കോട് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാല് യുവാക്കളെ പിടികൂടി. കായാട്ടുപാറ സ്വദേശി അഖിൽ (25), എളമ്പേരത്തെ മുസമ്മിൽ (26), ചിമ്മിനിച്ചുട്ടയിലെ ജോബ് (28), ജമാലുദീൻ (27) എന്നിവരാണ് പിടിയിലായത്. ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ ചാണോക്കുണ്ട് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്.