"ലഹരിക്കെതിരേ കുടുംബത്തോടൊപ്പം' ബോധവത്കരണം
1533475
Sunday, March 16, 2025 5:34 AM IST
ആലക്കോട്: സെന്റ് മേരീസ് റസിഡന്റ്സ് അസോസിയേഷനും ആലക്കോട് ജനമൈത്രി പോലീസും സംയുക്തമായി നടത്തിയ "ലഹരിക്കെതിര കുടുംബത്തോടൊപ്പം' എന്ന ബോധവത്കരണ പരിപാടി അസോസിയേഷൻ ഹാളിൽ നടന്നു. ആലക്കോട് ജനമൈത്രി പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായർ ഉദ്ഘാടനം ചെയ്തു.
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്സ് ഡോ. ജോൺ തറപ്പേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി മൈക്കിൾ ആമുഖപ്രഭാഷണം നടത്തി. വാർഡംഗം സാലി ജയിംസ്, ലില്ലി ചിറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു. ആലക്കോട് എഎസ്ഐ സിനിമ, സീരിയൽ താരവുമായ സദാനന്ദൻ ചേപ്പറമ്പ് ക്ലാസ് നയിച്ചു.