പേരട്ട സെന്റ് ജോസഫ്സ് സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
1533485
Sunday, March 16, 2025 5:34 AM IST
ഇരിട്ടി: ഉളിക്കൽ പഞ്ചായത്ത് പേരട്ട സെന്റ് ജോസഫ്സ് സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച് സാക്ഷ്യപത്രം നൽകി. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ മികച്ച മാലിന്യ-മുക്ത ശുചിത്വ കാമ്പസുകൾക്ക് നൽകുന്ന എ ഗ്രേഡ് സർട്ടിഫിക്കറ്റാണ് സെന്റ് ജോസഫ് സ്കൂൾ കരസ്ഥമാക്കിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ ഉളിക്കൽ പഞ്ചായത്തിന്റെ സാക്ഷ്യപത്രം പേരട്ട വാർഡ് മെംബർ ബിജു വെങ്ങലപ്പള്ളി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ടെക്സി മാത്യുവിന് കൈമാറി.