ജൈവകൃഷി വിളവെടുപ്പ് നടത്തി
1533534
Sunday, March 16, 2025 6:22 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല ഫുഡ് ടെക് ആൻഡ് അഗ്രോ കോൺക്ലേവിനോടനുബന്ധിച്ച് നടത്തുന്ന ഫാം ഇൻ എ ബോക്സ് അറ്റ് കാന്പസ് എന്ന പ്രോജക്ട് ഫാം യൂണിറ്റിന്റെ വിളവെടുപ്പ് നടത്തി.
വൈസ് ചാൻസലർ ഡോ. കെ.കെ.സാജു വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ സെന്റർ സ്റ്റാർട്ടപ്പ് ആയ ടെക്റ്റേൺ, ഭൂവനി നേച്ചർ ക്ലബ്ബ് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
ഡെവലപ്മെന്റ് ഓഫീസർ ഡോ. വി.എ .വിൽസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് ഫാം ഇൻ എ ബോക്സ് മാതൃക വിശദീകരിച്ചു. ഇൻക്യൂബേഷൻ ഡയറക്ടർ ഡോ. യു. ഫൈസൽ ആദ്യ വിൽപന വൈസ് ചാൻസിലർക്ക് നൽകി നിർവഹിച്ചു. മാനേജ്മെന്റ് മേധാവി കെ.പി.അനീഷ് കുമാർ, ടെക്റ്റേൺ ഡയറക്ടർ ഡോ. രാജി സുകുമാർ, ഭുവനി നേച്ചർ ക്ലബ് പ്രസിഡന്റ് എ.നിസാറുൾ ഹസീൻ, സെക്രട്ടറി ചന്ദ്രൻ ചെന്നപൊയിൽ, എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് മനു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.