ഹോപ്പിലെ അന്തേവാസി മരിച്ചു
1533255
Saturday, March 15, 2025 10:12 PM IST
പിലാത്തറ: ഹോപ്പ് റിഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസി പ്രവീൺ കുമാർ (70) എന്ന വിളിപ്പേരുള്ള അജ്ഞാത വയോധികൻ മരിച്ചു. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഫോട്ടോയിൽ കാണുന്ന ഇയാളെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ 18ന് ഉച്ചയ്ക്ക് 12 ന് മുന്പ് പരിയാരം പോലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പിൽ നേരിട്ട് എത്തിയോ 9605398889 എന്ന ഫോൺ നന്പറിലോ ബന്ധപ്പെടണം. ആരും എത്തിയില്ലെങ്കിൽ മൃതദേഹം വാർഡ് മെംബറുടെ നിർദേശാനുസരണം സംസ്കരിക്കും.