പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിടിച്ചു തകർത്തു
1533702
Monday, March 17, 2025 1:07 AM IST
രയറോം: മലയോര ഹൈവേയിൽ കാക്കടവിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വൈദ്യുത തൂൺ ഇടിച്ചു തകർത്തു. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന വനിതയക്ക് പരിക്കേറ്റു. ആലക്കോട് നിന്നും പെരുമ്പടവിലേക്ക് പോകുന്ന വാഹനമാണ് കുറിഞ്ഞിക്കുളം ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ടത് വൈദ്യുത തൂണിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇന്നലെ വൈകുന്നേരം പെയ്ത വേനൽ മഴയ്ക്കിടിയായിരുന്നു അപകടം.