വിമൽജ്യോതി വിദ്യാർഥികളുടെ മലേഷ്യൻ ഇൻഡസ്ട്രിയൽ വിസിറ്റ്
1533990
Tuesday, March 18, 2025 1:22 AM IST
ചെമ്പേരി: ചെമ്പേരി വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ അവസാനവർഷ വിദ്യാർഥികൾ ഒരാഴ്ചത്തെ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ വിസിറ്റിനായി അധ്യാപകരോടൊപ്പം മലേഷ്യയിലേക്കു യാത്ര തിരിച്ചു.
ടൂറിസത്തെക്കുറിച്ചും വ്യത്യസ്തങ്ങളായ വ്യവസായ സംരംഭങ്ങളെക്കുറിച്ചും നേരിട്ടു മനസിലാക്കുക എന്നതാണു യാത്രാ ലക്ഷ്യം. പ്രശസ്തമായ എംഎസ്യു യൂണിവേഴ്സിറ്റിയും സന്ദർശന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംബിഎ കോളജിന്റെ അഡ്മിനിസ്ട്രേറ്റർ ഫാ. ബിബിൻ തെക്കേടത്ത് പ്രോഗ്രാം ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ, അസിസ്റ്റന്റ് മാനേജർ ഫാ. സോണി വടശേരിൽ എന്നിവർ പ്രസംഗിച്ചു.