ഉദയഗിരി മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1533046
Saturday, March 15, 2025 1:57 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. പ്രേമലത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
കെ.എസ്. അബിഷ, ഷീജ വിനോദ്, സരിത ജോസ്, എം.സി. ജനാർദനൻ, ടോമി കാടൻകാവിൽ, സൂര്യപ്രകാശ്, ഫാ. അനീഷ് കുളത്തറ, പി.കെ. ശശിധരൻ, മുഹമ്മദ് അഷ്റഫ്, എൻ.എം. രാജു, ബെന്നി പീടിയേക്കൽ, ജെയ്സൺ പല്ലാട്ട്, കെ.ആർ. രതീഷ്, പി.ഡി. ജയലാൽ, ഇ.എം. നാസർ, കെ.എസ്. സന്തോഷ്, ആന്റണി നിരപ്പേൽ, പഞ്ചായത്ത് സെക്രട്ടറി എം.പി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.