സമുദായ ശാക്തീകരണ വർഷം; നേതൃസംഗമം നടത്തി
1534003
Tuesday, March 18, 2025 1:22 AM IST
പേരാവൂർ: തലശേരി അതിരൂപത സമുദായ ശാക്തീകരണ വർഷത്തിന്റെ ഭാഗമായി എമ്മാവൂസ് മീറ്റ്, നേതൃത്വ ശക്തീകരണ സെമിനാർ എന്നിവ പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ഹാളിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു.
സമുദായ ശാക്തീകരണം സംഘടനകളിലൂടെ, സമുദായ ശാക്തീകരണം ഹെൽപ്പ് ഡെസ്കിലൂടെ എന്നീ വിഷയങ്ങളെക്കുറിച്ച് അതിരൂപത യൂത്ത് ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ഹെൽപ്പ് ഡെസ്ക് ഡയറക്ടർ ഫാ. സുബിൻ റാത്തപ്പിള്ളിൽ എന്നിവർ ക്ലാസുകൾ നയിച്ചു. ഫൊറോനയിലെ 17 ഇടവകകളിൽ നിന്നായി വിവിധ സംഘടനാ ഭാരവാഹികളായ 500 ഓളം പേർ സംബന്ധിച്ചു.
കുടുംബ കൂട്ടായ്മ അതിരൂപത പ്രസിഡന്റ് എം.ജെ. മാത്യു മണ്ഡപത്തിൽ റിപ്പോർട്ടുകൾ അവതരി പ്പിച്ചു. പേരാവൂർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി, ഫൊറോന കോ-ഓർഡിനേറ്റർ മാത്യു ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.