ലഹരിക്കെതിരേ പ്രതിഷേധിച്ചു
1533703
Monday, March 17, 2025 1:07 AM IST
വെണ്ണക്കല്ല്: കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി മേഖലയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന്, ലഹരി മാഫിയകൾക്കെതിരേ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ബോധവത്കരണ ക്ലാസും പ്രതിജ്ഞയും വെണ്ണക്കല്ല് സെന്റ് ആന്റണീസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു.
ഇടവക വികാരി ഫാ. മാത്യു കുറുംപുറത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു. കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ജോബി ചെരുവിൽ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യൂണിറ്റ് പ്രസിഡന്റ് അനിൽ തോമസ് മണ്ണാപറമ്പിൽ, അതിരൂപത ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, ഗ്ലോബൽ പ്രതിനിധി ഷൈജോ ജോസഫ്, പൗലോസ് തോട്ടപ്പള്ളി, തോമസ് പറയിടത്ത്, ബിന്ദു മണ്ണാപറമ്പിൽ, മിനി പയ്യപ്പള്ളി, സെക്രട്ടറി ഷാജിമോൻ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.