ഇ​രി​ട്ടി: ആ​റ​ളം വൈ​ൽ​ഡ്‌​ലൈ​ഫ് ഡി​വി​ഷ​ന് കീ​ഴി​ലെ ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്ന വാ​ർ​ഷി​ക പ​ക്ഷി സ​ർ​വേ​യി​ൽ157 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി.

ഇ​തു​വ​രെ ഈ ​മേ​ഖ​ല​യി​ൽ ക​ണ്ടു വ​രാ​ത്ത പ​ക്ഷി​ക​ളെ​യാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന പ​ക്ഷി സ​ർ​വേ​യി​ലെ ആ​റ​ളം മേ​ഖ​ല​യി​ൽ 246 ഇ​നം പ​ക്ഷി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യു​ള്ള 35 പ​ക്ഷി നി​രീ​ക്ഷ​ക​ര​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ സ​ർ​വേ ഇ​ക്ക​ഴി​ഞ്ഞ 14ന് ​വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​പ്ര​ദീ​പാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ സ​ത്യ​ൻ മേ​പ്പ​യൂ​ർ, ഡോ. ​റോ​ഷ്‌​നാ​ഥ് ര​മേ​ശ്‌ എ​ന്നി​വ​ർ പ​ക്ഷി നി​രീ​ക്ഷ​ക​ർ​ക്ക് ക്ലാ​സെ​ടു​ത്തു. ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ക്ഷി നി​രീ​ക്ഷ​ക​രെ വി​ന്യ​സി​ച്ച് ഒ​രേ സ​മ​യ​ത്താ​ണ് സ​ർ​വെ ന​ട​ത്തി​യ​ത്. ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും വാ​ച്ച​ർ​മാ​രും സ​ർ​വേ സം​ഘ​ത്തെ സ​ഹാ​യി​ച്ചു.