ഉപഭോക്തൃ അവകാശ ദിനാചരണം; ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു
1533477
Sunday, March 16, 2025 5:34 AM IST
കണ്ണൂർ: ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് ജില്ലാതല സെമിനാര്‍ നടത്തി. താവത്തെ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എം. വിജിന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍ അധ്യക്ഷത വഹിച്ചു.
"ഉപഭോക്താക്കളുടെ അവകാശങ്ങള്‍' എന്ന വിഷയത്തില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് അംഗം കെ.പി. സജീഷ് വിഷയാവതരണം നടത്തി. "സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്ന വിഷയത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ടി.കെ. ദേവരാജന്‍ ക്ലാസെടുത്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പദ്മിനി, ജില്ലാ സപ്ലൈ ഓഫീസര്‍ ജി. സുമ, കണ്ണൂര്‍ സിഡിആര്സിഅസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി. മനു, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുനില്‍കുമാര്‍, കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം. സുനില്‍കുമാര്‍ എന്നിവർ പ്രസംഗിച്ചു.