ചപ്പാരപ്പടവ് ഇനി സമ്പൂർണ ശുചിത്വ പഞ്ചായത്ത്
1533699
Monday, March 17, 2025 1:07 AM IST
ചപ്പാരപ്പടവ്: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ചപ്പാരപ്പടവ് സമ്പൂർണ പഞ്ചായത്തുതല ഹരിത ശുചിത്വ പ്രഖ്യാപന സമാപന സമ്മേളനം ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സമ്പൂർണ ശുചിത്വ പ്രഖ്യാപനവും 100 ശതമാനം വാതിൽപ്പടി ശേഖരണം മാതൃകാപരമായി നടത്തിയ ഹരിത കർമ സേനാംഗങ്ങൾക്കുള്ള അനുമോദനവും ഹരിത കേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ നിർവഹിച്ചു.
ഹരിതവിദ്യാലയങ്ങൾക്കുള്ള പുരസ്കാരം വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, 38 ഹരിത അങ്കണവാടികളുടെ പ്രഖ്യാപനം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം. മൈമൂനത്ത്, ഫസീല ഷംസീർ, തങ്കമ്മ സണ്ണി എന്നിവരും കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള സാക്ഷ്യപത്രം ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ പി.കെ. ഉനൈസ്, ഷീജ കൈപ്രത്ത് എന്നിവരും നൽകി. നെറ്റ് സീറോ കാർബൺ പഞ്ചായത്ത്തല കോ-ഓർഡിനേറ്റർ പി.പി. ഭാർഗവനുള്ള അനുമോദനം ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം സുനിൽകുമാറും ഹരിത കേരളം ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാർക്കുള്ള അനുമോദനം കൂവേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി പോത്തനാംതടവും നിർവഹിച്ചു.
മെംബർമാരായ കെ.വി. രാഘവൻ, ജോസഫ് ഉഴുന്നുപാറ, സി. പദ്മനാഭൻ, പി. നസീറ, വി.പി. ഗോവിന്ദൻ, ടി.കെ. ശ്രീജ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു രാഘവൻ, സെക്രട്ടറി സി.കെ. ശ്രീകുമാർ, അസി. സെക്രട്ടറി ജി. അജയകുമാർ, കൃഷി ഓഫീസർ പി. നാരായണൻ, കൂവേരി വില്ലേജ് ഓഫീസർ ടി.വി. രാജേഷ്, തിടിൽ രവീന്ദൻ, ടി.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.