അയ്യൻകുന്നിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികൾ തുടങ്ങി
1533993
Tuesday, March 18, 2025 1:22 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത കരിക്കോട്ടക്കരി വെന്തചാപ്പ മേഖലയിൽ കൊതുക് നിർമാർജന പരിപാടികൾ ആരംഭിച്ചു.
കരിക്കോട്ടക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും മട്ടന്നൂർ ഡിവിസി യുണിറ്റിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് ഫോഗിംഗ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജെയ്സൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഫാത്തിമ ഫിദ, അജീഷ് രാമചന്ദ്രൻ, ഡിവിസി യൂണിറ്റിലെ ഉദ്യോഗസ്ഥരായ എം.വിപിൻ, ടി. ഷാജി, ടി. രാജൻ, കെ. ടീന, ടി.നിഷ എന്നിവർ പങ്കെടുത്തു. മൂന്ന് മാസത്തിൽ എട്ടോളം ഡെങ്കിപ്പനി കേസുകളാണ് വെന്തചാപ്പ മേഖലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്.