ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വ്, ത​ളി​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ.

പ​റ​ശി​നി​ക്ക​ട​വി​ലെ ശ്രീ​പ്രി​യ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് ക​ഞ്ചാ​വു വ​ലി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ല​പ്പു​ഴ, അ​നു​പു​ര​ത്തെ ഗൗ​തം അ​ജി​ത്ത് (27), മാ​രാ​രി​ക്കു​ള​ത്തെ അ​ജി​ത്ത് റെ​ജി (27), ജെ.​കെ. ആ​ദി​ത്ത് (30), പി.​എ. ഹ​രി​കൃ​ഷ്ണ​ന്‍ (25)​ എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ്ത​ത്.

ത​ളി​പ്പ​റ​മ്പ് പാ​ള​യാ​ട്, റോ​ഡി​ലെ വി​എ റ​സി​ഡ​ന്‍​സി​യി​ല്‍ എ​സ്ഐ ദി​നേ​ശ​ന്‍ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വ ഡോ​ക്ട​ര്‍ അ​ജാ​സ് ഖാ​ന്‍ (25) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളും മു​റി​യി​ലി​രു​ന്നു ക​ഞ്ചാ​വ് വ​ലി​ക്കു​ക​യാ​യി​രു​ന്നു.