തിരുമേനി എസ്എൻഡിപി എൽപി സ്കൂൾ വാർഷികാഘോഷം
1532690
Friday, March 14, 2025 12:50 AM IST
ചെറുപുഴ: തിരുമേനി എസ്എൻഡിപി എൽപി സ്കൂളിന്റെ 61-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിൽ കഴിഞ്ഞ ഒരു വർഷം നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ പ്രദർശനവും നടത്തി. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.ആർ. ഭരതൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എഇഒ ടി.വി. ജ്യോതിബാസു മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി മഞ്ജു മധു റിപ്പോർട്ടും ഡിജിറ്റൽ പ്രസന്റേഷനും നടത്തി. സ്കൂൾ മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ, പഞ്ചായത്തംഗം കെ.പി. സുനിത, കെ.എം. ഷാജി, കെ.ഡി. പ്രവീൺ, സ്കൂൾ മാനേജർ എം.ഡി. ശ്യാംകുമാർ, പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ, കെ.എം. സോമൻ, കെ.ഡി. ഉദയൻ, ഇ.കെ. രാജൻ, മോഹനൻ കണ്ണന്താനം, ദീപാ സിജോ അധ്യാപക പ്രതിനിധി എ.ജെ. വർഗീസ്, സ്കൂൾ ലീഡർ പി.ആർ. ലഷ്മിപ്രിയ, എന്നിവർ പ്രസംഗിച്ചു. ഹരിത മിഷൻ പുരസ്കാരം നേടിയതിന് പഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രിസിഡന്റ് കെ.എഫ്. അലക്സാണ്ടർ സ്കൂളിന് കൈമാറി.