സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
1532937
Friday, March 14, 2025 9:49 PM IST
അഞ്ചരക്കണ്ടി: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. വേങ്ങാട് കുരിയോട് ജാസ്മിൻ ഹൗസിൽ ടി.കെ. അബ്ദുൾ റസാഖ്- സലീന ദന്പതികളുടെ മകൻ കെ.ടി. റസലാണ് (19) മരിച്ചത്.
മുട്ടന്നൂർ കോൺകോഡ് കോളജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ സ്കൂട്ടറിൽ കോളജിലേക്ക് പോകുന്നതിനിടെ പനയത്താംപറന്പ് മത്തിപ്പാറയിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റസലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സഹോദരൻ: റയാൻ (വിദ്യാർഥി, വട്ടിപ്രം യുപി സ്കൂ ൾ )