ലഹരി വ്യാപനം തടയാൻ സർക്കാർ നടപടികൾ കാര്യക്ഷമമാക്കണം: കത്തോലിക്ക കോൺഗ്രസ്
1532700
Friday, March 14, 2025 12:50 AM IST
പേരാവൂർ: സ്കൂളുകളിലും കോളജുകളിലും ലഹരി വ്യാപനം തടയാൻ സർക്കാർ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷകളുടെ അവസാന ദിവസങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കണം. പല സ്കൂളുകളിലും അവസാന ദിവസങ്ങളിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് നടത്തുന്നത് പതിവാണ്. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നിരീക്ഷണം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ഫൊറോനാ പള്ളി ഹാളിൽ നടന്ന യോഗം ആർച്ച്പ്രീസ്റ്റ് ഫാ. ഷാജി തെക്കേമുറി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം റിപ്പോർട്ടും ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഷീജ കാറുകുളം, ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ഷിനോ പാറയ്ക്കൽ, ജോർജ് കാനാട്ട്, ജോണി തോമസ് വടക്കേക്കര, ജെയിംസ് ഇമ്മാനുവൽ, ജോസഫ് മാത്യു, ജെയ്സൺ അട്ടാറമാക്കൽ, മാത്യു വള്ളോംകോട്ട്, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബെന്നി തുളുമ്പൻമാക്കൽ, ഷാജു ഇടശേരിൽ എന്നിവർ പ്രസംഗിച്ചു.