സീനിയർ വിദ്യാർഥിയെ മർദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
1532694
Friday, March 14, 2025 12:50 AM IST
കണ്ണൂർ: കോളജ് പഠനകാലത്തെ വൈരാഗ്യത്തിൽ സീനിയർ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കക്കാട് പള്ളിപ്രത്തെ എം.കെ. മുഫാസിനെയാണ്(20) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം മംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ രണ്ടിന് കണ്ണൂർ തെക്കീ ബസാറിൽ വച്ചാണ് കേസിനാസ്പദനായ സംഭവം നടന്നത്.വാരം പുറത്തിൽ അധ്യാപക ട്രെയിനിംഗ് സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് മുനീസിനാണ് മർദനമേറ്റത്. സംഭവത്തിൽ മുഫാസിന് പുറമെ കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. കേസിൽ ഇനിയും നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.