ചെന്പേരി ബൈബിൾ കൺവൻഷനിലേക്ക് വിശ്വാസികളുടെ ഒഴുക്ക്
1532701
Friday, March 14, 2025 12:50 AM IST
ചെന്പേരി: ചെന്പേരി ബൈബിൾ കൺവൻഷന്റെ രണ്ടാം ദിനം വിശ്വാസികളുടെ ഒഴുക്ക്. രാവിലെ നടന്ന സ്പിരിച്വൽ ഷെയറിംഗിനും കൗൺസിലിംഗിനും മധ്യസ്ഥ പ്രാർഥനയ്ക്കും നിരവധി വിശ്വാസികൾ പങ്കെടുത്തു. വൈകുന്നേരം ജപമാലയും ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലി നടന്നു.
തുടർന്ന് ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേക ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കുചേർന്നു. ചെന്പേരി ലൂർദ്മാതാ ബസിലിക്ക പള്ളിയിൽ നടക്കുന്ന തലശേരി അതിരൂപതയുടെ കൃപാഭിഷേകം ബൈബിൾ കൺവൻഷന്റെ മൂന്നാം ദിനമായ ഇന്നു രാവിലെ ഏഴു മുതൽ സ്പിരിച്വൽ ഷെയറിംഗ് കൗൺസിലിംഗും ഒന്പത് മുതൽ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന വിടുതൽ ശുശ്രൂഷയും നടക്കും. വൈകുന്നേരം നാലിന് ജപമാല, 4.30ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി, തുടർന്ന് ആറു മുതൽ കൃപാഭിഷേകം ശുശ്രൂഷ എന്നിവ നടക്കും.