‘വായനാ വസന്തം' ജില്ലാതല ഉദ്ഘാടനം 22ന്
1532691
Friday, March 14, 2025 12:50 AM IST
ചെങ്ങളായി: ജില്ലാ ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന വായനാ വസന്തം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 22 ന് വൈകുന്നേരം നാലിന് ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിൽ നടക്കും. ജില്ലയിലെ എ പ്ലസ്, എ, ബി, സി ഗ്രേഡുകളിൽപ്പെട്ട ലൈബ്രറികളിൽ നിന്ന് പുസ്തകങ്ങൾ വായിക്കുവാൻ വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് വായനാവസന്തം. പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി.സി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. ജനാർദനൻ പദ്ധതി വിശദീകരിച്ചു. കെ. ദിവാകരൻ, കെ.പി. അബ്ദുള്ളക്കുട്ടി, കെ.പി. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: വി.പി. മോഹനൻ- ചെയർമാൻ, വി.സി. അരവിന്ദാക്ഷൻ, കെ.പി. അബ്ദുള്ളക്കുട്ടി, ബീന ഷൈജു- വൈസ് ചെയർമാൻമാർ, കെ. ദിവാകരൻ- ജനറൽ കൺവീനർ, ഇ.കെ. അജിത്കുമാർ, കെ.പി. അനീഷ്, എൻ.കെ. അബ്ദുൾ ലത്തീഫ്- ജോയിന്റ് കൺവീനർമാർ.