എൽഒഡിപി പദ്ധതി: രണ്ടാം ഘട്ടം വളം വിതരണം ചെയ്തു
1532688
Friday, March 14, 2025 12:50 AM IST
പയ്യാവൂർ: നാളികേര ബോർഡിന്റെ എൽഒഡിപി പദ്ധതി മുഖേന ഉപ്പുപടന്ന ക്ലസ്റ്ററിൽ അനുവദിച്ച വളത്തിന്റെ രണ്ടാംഘട്ടം വിതരണം ചമതച്ചാൽ പാരിഷ് ഹാളിൽ നടന്നു. പയ്യാവൂർ പഞ്ചായത്ത് മെംബർ ടി.പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡന്റ് ടി.കെ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ലൂക്കോസ് പൗവത്ത് ആമുഖ പ്രഭാഷണവും ചതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ. ജിബിൻ കുഴിവേലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. കൊച്ചി കോക്കനട്ട് ഡവലപ്പ്മെന്റ് ബോർഡ് ചീഫ് ഡവലപ്പ്മെന്റ് ഓഫീസർ ഡോ. ബി. ഹനുമന്ത ഗൗഡ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് പി. കുര്യൻ പദ്ധതി വിശദീകരിച്ചു.
ഫാം മാനേജർ ബി. ചിന്നരാജ്, പയ്യാവൂർ പഞ്ചായത്ത് മെംബർ സിജി ഒഴാങ്കൽ, മുൻ മെംബർ ജോസഫ് പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ എം.എം. രമേശൻ നാളികേരത്തിന്റെ വളപ്രയോഗ രീതിയെക്കുറിച്ച് ക്ലാസെടുത്തു.