യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
1495537
Wednesday, January 15, 2025 10:36 PM IST
കണ്ണൂർ: എടക്കാട് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. കടന്പൂർ സ്വദേശി പ്രശോഭിനെയാണ് (38) മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവം. നടാലിനും എടക്കാട് റെയിൽവേ സ്റ്റേഷനും ഇടയിൽ പ്രദേശവാസികളാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ചെറുപുഴക്കൽ ബാലൻ -സുശീല ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ:സുഭാഷ്, നിഷ.