മൂവാറ്റുപുഴ: ഒന്നര വയസുകാരനുമേൽ ടെലിവിഷൻ മറിഞ്ഞുവീണ് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണു മരിച്ചത്. സ്റ്റാൻഡിനൊപ്പമാണ് ടിവി കുഞ്ഞിനുമേൽ മറിഞ്ഞുവീണത്.
തിങ്കളാഴ്ച രാത്രി 9.30നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെയും തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. അമ്മ: നൂഫിയ. സഹോദരങ്ങൾ: ഫാത്തിമ, ഐഷ, ഇബ്രാഹിം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.