ദുരന്ത പുനരധിവാസം: 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത
ദുരന്ത പുനരധിവാസം: 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത
Sunday, September 29, 2024 1:49 AM IST
കോ​​ട്ട​​യം: വ​​​യ​​​നാ​​​ടി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും കോ​​ഴി​​ക്കോ​​ട് വി​​​ല​​​ങ്ങാ​​​ടു​​​മു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും പ്ര​​​ള​​​യ​​​ത്തി​​​ലും ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സു​​​സ്ഥി​​​ര​​​പു​​​ന​​​ര​​​ധി​​​വാ​​​സം സാ​​​ധ്യ​​​മാ​​​ക്കു​​​വാ​​​നാ​​​യി ദീ​​പി​​ക​​യു​​ടെ​​യും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ​​​യു​​​ടെ​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സ​​​മ​​​ഗ്ര​​​പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത ഇ​​​തു​​​വ​​​രെ സ​​​മാ​​​ഹ​​​രി​​​ച്ച 72 ല​​​ക്ഷം രൂ​​​പ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക ശു​​​ശ്രൂ​​​ഷാ വി​​​ഭാ​​​ഗ​​​മാ​​​യ കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റ​​​ത്തി​​​നു കൈ​​​മാ​​​റി.

ആ​​ർ​​ച്ച്ബി​​ഷ​​പ് സ​​​ർ​​​ക്കു​​​ല​​​റി​​​ലൂ​​​ടെ ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഇ​​​ട​​​വ​​​ക​​​ക​​​ൾ, സ​​​ന്ന്യാ​​​സ-​​​സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ൾ, സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സം​​​ഘ​​​ട​​​ന​​​ക​​​ൾ തു​​​ട​​​ങ്ങി എ​​​ല്ലാ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തി​​​യാ​​​ണു തു​​​ക സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ യു​​​വ​​​ജ​​​ന​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ക്‌​​​നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് ലീ​​​ഗ് 9,88,000 രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.


സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക​ കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ചെ​​​ക്കു​​​ക​​​ളാ​​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് കൈ​​മാ​​റി. ദു​​​രി​​​ത ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റ​​​ത്തി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ൽ ചെ​​ക്ക് ഏ​​റ്റു​​വാ​​ങ്ങി.

ച​​ട​​ങ്ങി​​ൽ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ന്മാ​​​രാ​​​യ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക-​​​സ​​​മ​​​ർ​​​പ്പി​​​ത-​​​സ​​​മു​​​ദാ​​​യ​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളും വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ പാ​​​രി​​​ഷ് കൗ​​​ൺ​​​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.