സി​ബി​എ​സ്ഇ ക​ലോ​ത്സ​വം: ര​ച​നാ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി
സി​ബി​എ​സ്ഇ ക​ലോ​ത്സ​വം: ര​ച​നാ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി
Sunday, September 29, 2024 1:49 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വം ‘സ​​​ർ​​​ഗ​​​ധ്വ​​​നി’​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ര​​​ച​​​നാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ 44 വേ​​​ദി​​​ക​​​ളി​​​ലാ​​​യി ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ജി​​​ല്ല​​​ക​​​ളി​​​ലെ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 1400 ഓ​​​ളം പ്ര​​​തി​​​ഭ​​​ക​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ മാ​​​റ്റു​​​ര​​​ച്ചു.

നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ തി​​​രി​​​ച്ചാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം. പെ​​​ൻ​​​സി​​​ൽ ഡ്രോ​​​യിം​​​ഗ്, പെ​​​യി​​​ന്‍റിം​​​ഗ്, കാ​​​ർ​​​ട്ടൂ​​​ണ്‍, കൊ​​​ളാ​​​ഷ്, പ​​​ദ്യ, പ്ര​​​ബ​​​ന്ധ, ക​​​ഥാ ര​​​ച​​​ന​​​ക​​​ൾ, പോ​​​സ്റ്റ​​​ർ ഡി​​​സൈ​​​ൻ, ഡി​​​ജി​​​റ്റ​​​ൽ പെ​​​യി​​​ന്‍റിം​​​ഗ് തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ന്നു.


കാ​​​ലി​​​ക പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ആ​​​ശ​​​യ​​​ങ്ങ​​​ൾ വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി. ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​യി​​​രു​​​ന്നു പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ലെ വി​​​ഷ​​​യം. ച​​​ല​​​ച്ചി​​​ത്ര രം​​​ഗ​​​ത്തെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ ‘സ്റ്റാ​​​ർ​​​ട്ട് ആ​​​ക്‌​​ഷ​​​ൻ ക​​​ട്ട്’ എ​​​ന്ന​​പേ​​​രി​​​ൽ കാ​​​ർ​​​ട്ടൂ​​​ണി​​​നും വി​​​ഷ​​​യ​​​മാ​​​യി.

മൂ​​​ന്നി​​​ന് രാ​​​വി​​​ലെ 10.30ന് ​​​ബാ​​​ൻ​​​ഡ് ഡി​​​സ്പ്ലേ മ​​​ത്സ​​​ര​​​വും നാ​​​ലി​​​ന് രാ​​​വി​​​ലെ 11ന് ​​​ഔ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​വും ഏ​​​ഴു മു​​​ത​​​ൽ ഒ​​​ന്പ​​​തു​​​വ​​​രെ സ്റ്റേ​​​ജ് മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും. നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​വി​​​ധ​​​യി​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.