എനർജി മാനേജ്മെന്‍റ്: ദേശീയ പുരസ്‌കാരം നേടി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ
എനർജി മാനേജ്മെന്‍റ്: ദേശീയ പുരസ്‌കാരം നേടി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ
Sunday, September 29, 2024 1:49 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സു​സ്ഥി​ര ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും അ​ത്യാ​ധു​നി​ക ഊ​ർ​ജ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സൊ​സൈ​റ്റി ഓ​ഫ് എ​ന​ർ​ജി എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജേ​ഴ്സ് (സീം) ​ദേ​ശീ​യ ത​ല​ത്തി​ൽ ന​ൽ​കു​ന്ന എ​ന​ർ​ജി മാ​നേ​ജ്‌​മെ​ന്‍റ് സി​ൽ​വ​ർ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി.

ദേ​ശീ​യ ത​ല​ത്തി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് പ​ല ത​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ത്തി​ന്‍റെ ഊ​ർ​ജ സം​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് എ​ങ്ങ​നെ ഉ​പ​യോ​ഗ​പ്പെ​ടു​മെ​ന്നു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് ഈ ​പു​ര​സ്കാ​രം മേ​രീക്വീ​ൻ​സ് ആ​ശു​പ​ത്രി​ക്ക് ന​ല്കി​യ​ത്.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ശു​പ​ത്രി​ക്കു വേ​ണ്ടി ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ ഫാ. ​മാ​ർ​ട്ടി​ൻ മ​ണ്ണ​നാ​ൽ സി​എം​ഐ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. സ്ഥാ​പ​ന​ത്തി​ലെ ഊ​ർ​ജ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ഉ​ൾ​പ്പെ​ടു​ത്തു​ക, ഊ​ർ​ജ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന അ​വ​ബോ​ധം വ​ള​ർ​ത്തു​ക, അ​ത്യാ​ധു​നി​ക ഊ​ർ​ജ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കി പ​ര​മാ​വ​ധി പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ്രോ​ത​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഊ​ർ​ജ സം​ര​ക്ഷ​ണ ഓ​ഡി​റ്റ് ന​ട​ത്തു​ക എ​ന്നി​ങ്ങ​നെ വി​വി​ധ ഊ​ർ​ജ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ മേ​രി​ക്വീ​ൻ​സ് ഹോ​സ്പി​റ്റ​ൽ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.


മി​ക​ച്ച ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഊ​ർ​ജ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളും വ​രും വ​ർ​ഷ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി മാ​നേ​ജ്‍മെ​ന്‍റ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.