കെ​എ​സ്ആ​ർ​ടി​സി​ അധിക സ​ർ​വീ​സു​ക​ൾ ന​ട​ത്തും
കെ​എ​സ്ആ​ർ​ടി​സി​ അധിക സ​ർ​വീ​സു​ക​ൾ  ന​ട​ത്തും
Sunday, September 29, 2024 1:49 AM IST
ചാ​​​ത്ത​​​ന്നൂ​​​ർ: ഒ​​​ക്‌ടോ​​​ബ​​​ർ ഒ​​​ന്പ​​​തു മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ഏ​​​ഴു​​​വ​​​രെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ധി​​​ക അ​​​ന്ത​​ർ​​സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും.

ന​​​വ​​​രാ​​​ത്രി, വി​​​ജ​​​യ​​​ദ​​​ശ​​​മി, ദീ​​​പാ​​​വ​​​ലി ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ പ്ര​​​മാ​​​ണി​​​ച്ചാ​​​ണ് അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ. ബം​​​ഗ​​​ളൂ​​​രു, മൈ​​​സൂ​​​രു, ചെ​​​ന്നൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​ക്കും തി​​​രി​​​ച്ചും 29 അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത്.

ബം​​​ഗ​​​ളൂ​​​രു, മൈ​​​സൂ​​​രു, ചെ​​​ന്നൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽനി​​​ന്നും കു​​​ട്ട-മാ​​​ന​​​ന്ത​​​വാ​​​ടി വ​​​ഴി​​​യും കോ​​​യ​​​മ്പ​​​ത്തൂ​​​ർ വ​​​ഴി​​​യും ഇ​​​രി​​​ട്ടി - മ​​​ട്ട​​​ന്നൂ​​​ർ വ​​​ഴി​​​യും നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ വ​​​ഴി​​​യും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ണ്ടാ​​​കും. കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം അ​​​ടൂ​​​ർ, കൊ​​​ല്ലം, കോ​​​ട്ട​​​യം, ക​​​ണ്ണൂ​​​ർ, പ​​​യ്യ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽനി​​​ന്ന് തി​​​രി​​​ച്ചു​​​മാ​​​ണ് സ​​​ർ​​​വീ​​​സു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.