സ്വന്തം വീഴ്ചകൾ മറച്ചുവച്ചും, പോരായ്മകൾ സ്വയം അംഗീകരിക്കാതെയും തോൽവിയുടെ ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയകൗശലത്തിന്റെ ഭാഗമാണു നിലവിലെ വിവാദങ്ങൾ.
തൃശൂരിലെ ക്രൈസ്തവസമുദായത്തെയും അതിരൂപതാ നേതൃത്വത്തെയും അനാവശ്യ ആരോപണങ്ങളിലൂടെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതു വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും നേതൃത്വം ഓർമപ്പെടുത്തി.
പത്രസമ്മേളനത്തിൽ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, മുൻ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, കത്തോലിക്ക കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. ഡേവീസ്, അതിരൂപത പബ്ലിക് റിലേഷൻ പ്രസിഡന്റ് ജോർജ് ചിറമ്മൽ എന്നിവർ പങ്കെടുത്തു.