തൃശൂര്‍ പൂരം ഹിന്ദു മഹാസംഗമം ഇന്നും നാളെയും
1545995
Sunday, April 27, 2025 6:59 AM IST
തൃശൂര്‍: പൂരത്തോടനുബന്ധിച്ച് പാഞ്ചജന്യം ഭാരതം സാംസ്കാരികസംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൃശൂര്‍ പൂരം ഹിന്ദു മഹാസംഗമം ഇന്നും നാളെയും എംജി റോഡിലെ ശ്രീശങ്കര ഹാളിൽ നടക്കും.
ഇന്നു വൈകീട്ട് നാലിനു സന്യാസിശ്രേഷ്ഠരും തന്ത്രിമുഖ്യന്മാരും പങ്കെടുക്കുന്ന വിളംബരഘോഷയാത്ര പാറമേക്കാവ് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് വടക്കുന്നാഥക്ഷേത്രംവഴി തിരുവന്പാടി ക്ഷേത്രത്തിൽ സമാപിക്കും. നാളെ രാവിലെ 9.30ന് അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്. വെങ്കിട്ടമണി ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഭാഷാസമിതി അംഗം എം.വി. നടേശന് അധ്യക്ഷനാകും. പൂരം ഹിന്ദുമഹാസംഗമ വിളംബരം വടക്കുന്പാട്ട് നാരായണൻ നിർവഹിക്കും. ഉച്ചയ്ക്കുശേഷം 2.30നു യൂത്ത് പാർലമെന്റ്. വൈകീട്ട് യതിസംഗമവും സമാപനവും ഉടുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്നതീർഥ ഉദ്ഘാടനം ചെയ്യും. വിവിധ ഹോമങ്ങളും പൂജകളും സംഗമത്തിന്റെ ഭാഗമായി നടക്കും.
പത്രസമ്മേളനത്തിൽ സ്വാമി നന്ദാത്മജാനന്ദ, ഡോ. എം.വി. നടേശൻ, യു. പുരുഷോത്തമൻ, എൻ.വി. ദേവദാസ് വർമ, കെ.പി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.