തടി കയറ്റിവന്ന ലോറി മറിഞ്ഞു
1545989
Sunday, April 27, 2025 6:59 AM IST
വടക്കാഞ്ചേരി: തടി കയറ്റിവന്ന ലോറി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ കരുതക്കാട് വച്ചായിരുന്നു കഴിഞ്ഞദിവസം അർധരാത്രിയിൽ ലോറി മറിഞ്ഞത്.
ഇതേസമയത്ത് മറ്റു വാഹനങ്ങൾ വരാതിരുന്നതും വൻ അപകടം ഒഴിവായി. പിന്നീട് മറ്റൊരു ലോറികൊണ്ടുവന്ന് തടികൾ മാറ്റിയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ഏറെനേരം ഈ റൂട്ടിൽ ഗതാഗതവും തടസപ്പെട്ടു.