ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ ജയചന്ദ്രൻസ്മൃതി ഒന്നിന്
1545996
Sunday, April 27, 2025 6:59 AM IST
തൃശൂർ: ഗസറ്റഡ് സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ ജില്ലാ ഓഫീസേഴ്സ് ക്ലബ് ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ചുസംഘടിപ്പിക്കുന്ന സംഗീതനിശ ജയചന്ദ്രൻസ്മൃതി മേയ് ഒന്നിനു വൈകീട്ട് ആറിന് അയ്യന്തോളിലെ വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ എന്ന പരിപാടിയിൽ 23 ഗായകർ 25ഓളം ഗാനങ്ങൾ ആലപിക്കും. സർക്കാർ ജീവനക്കാർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും രാവിലെ പത്തുമുതൽ ഉണ്ടാകും.