പറക്കോട്ടുകാവ് താലപ്പൊലി; അവലോകനയോഗം ചേർന്നു
1545985
Sunday, April 27, 2025 6:59 AM IST
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലിയുടെ നടത്തിപ്പ് സുഗമമാക്കുന്നതിന് വില്വാദ്രിനാഥ ക്ഷേത്രം ഹാളിൽ യു.ആർ. പ്രദീപ് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എം. ഉദയൻ, തലപ്പിള്ളി തഹസീൽദാർ രാജേഷ്, എ സിപി സന്തോഷ്, സിഐ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
ആരോഗ്യം, റവന്യു, പോലീസ്, അഗ്നിരക്ഷാസേന , എക്സൈസ്, സോഷ്യൽ ഫോറസ്ട്രി, ഭക്ഷ്യ സുരക്ഷ, തദ്ദേശ സ്വയംഭരണം, കെഎസ്ഇബി, വാട്ടർ അതോറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, താലപ്പൊലി കമ്മറ്റി ഭാരവാഹികൾ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വ്യാപാരി വ്യവസായി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.