ഉടുക്കുവാദ്യ ശാസ്താംപാട്ട് കലാസംഘം വാർഷികം
1545980
Sunday, April 27, 2025 6:59 AM IST
വടക്കാഞ്ചേരി: മച്ചാട് ഗുരുസ്മരണ ഉടുക്കുവാദ്യ ശാസ്താംപാട്ട് കലാ സംഘം 44-ാം വാർഷികാഘോഷം 27ന് വടക്കാഞ്ചേരി കേരളവർമ പൊതുവായനശാല ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നുമുതൽ ഗുരുപൂജ,തുടർന്ന് ശാസ്താംപാട്ട് മാമാങ്കം നടക്കും. വൈകീട്ട് നാലിന് നടക്കുന്ന പുരസ്കാര സമ്മേളനം കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനംചെയ്യും. കേരള കലാമണ്ഡലം വിസിറ്റിംഗ് പ്രഫസർ പെരിങ്ങോട് ചന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ശാസ്താംപാട്ട് കുലപതി മച്ചാട് സുബ്രമഹ്ണ്യന്‍ വിശേഷാൽ പുരസ്കാരംനൽകി ആദരിക്കും.
കൂടാതെ വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ശാസ്താംപാട്ട് കലാ സംഘം രക്ഷാധികാരി മച്ചാട് സുബ്രഹ്മണ്യൻ,വൈസ് പ്രസിഡന്റ് എം.എസ്. സുജിത്ത്, ട്രഷറർ കെ.എസ് . ദിലീപ്, വി.കെ. ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.