കാട്ടാനകളുടെ വിളയാട്ടം; കൃഷിനാശം
1545990
Sunday, April 27, 2025 6:59 AM IST
എളനാട്: 11-ാം വാർഡ് തിരുമണിയിൽ കർഷകരായ കൃഷ്ണന്റെയും കീഴ്പാലക്കാട് മനോജിന്റെയും വിളകൾ കാട്ടാനകളുടെ വിളയാട്ടത്തിൽ നശിച്ചു.
കർഷകനായ കൃഷ്ണന്റെ 15ലധികം വാഴകൾ നശിപ്പിക്കപ്പെട്ടു. അതിർത്തിപ്രദേശമായ വനമേഖലയിൽനിന്നു വന്നെത്തിയ കാട്ടാനകൾ കമ്പിവേലി തകർത്താണ് അതിരാവിലെ കൃഷ്ണന്റെ കൃഷിയിടത്തിൽ എത്തിയത്.
ചക്ക വലിച്ചുതിന്നശേഷം ആനകൾ കൃഷിയിടത്തിലെ ടാങ്കിലെ വെള്ളവും കുടിച്ചാണ് പിൻവാങ്ങിയത്. മനോജിന്റെ കൃഷിയിടത്തിലെ തെങ്ങുകളും കവുങ്ങും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മറ്റ് കാർഷികവിളകളും നശിപ്പിച്ചു.
എളനാട് ഫോറസ്റ്റ് ഓഫീസർ സനൽ അടങ്ങിയ വനപാലകർ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നീതു ഷൈജു, കൂടാതെ കേരള കർഷകസംഘം നേതാക്കളായ കെ.സി. ജോർജ്, പി.ടി. സാജു, എം. പൊന്നുമണി തുടങ്ങിയവരും എത്തിച്ചേർന്നിരുന്നു.