പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
1545712
Saturday, April 26, 2025 11:20 PM IST
കൊടുങ്ങല്ലൂർ: സ്കൂട്ടർ ഓടിക്കവെ റോഡിൽ കുഴഞ്ഞുവീണ് പ്രവാസി മരിച്ചു. കൊമ്പത്തുകടവ് പനങ്ങാടൻ ധർമപാലൻ(70) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ശൃംഗപുരം ശിവക്ഷേത്രത്തിനു സമീപത്തെ റോഡിലാണ് സംഭവം.
രാവിലെ എറണാകുളത്തെ ആശുപത്രിയിൽ ഡോക്ടറെ കണ്ട് കൊടുങ്ങല്ലൂരിലെത്തിയശേഷം മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോകുമ്പോഴാണ് കുഴഞ്ഞുവീണത്. ഓടിക്കൂട്ടിയവർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഏറെനാൾ വിദേശത്തായിരുന്ന ധർമപാലൻ ഇപ്പോൾ നാട്ടിൽ കൃഷി നടത്തുകയാണ്. മൃതദേഹം എആർ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമണി. മക്കൾ: ധീരജ്, ദീപക്, ദിനേഷ് മരുമക്കൾ: അജിത, ലിമി.