അകമല തോട് കെെയേറി മതിൽകെട്ടുന്നു
1545476
Saturday, April 26, 2025 1:08 AM IST
വടക്കാഞ്ചേരി: അകമല തോട്
കെെയേറി മതിൽകെട്ടുന്നു. അധികൃതർ മൗനം പാലിക്കുന്നതായി പ്രദേശവാസികൾ.
ഓട്ടുപാറയിൽകഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തോടിന് വീതിയില്ലാത്തതുകൊണ്ട് സമീപത്തുള്ള വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. റോഡ് കെെയേറി കെട്ടിടം പണിയുന്നത് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും നഗരസഭ അധികാരികളും തിരിഞ്ഞുനോക്കുന്നി ല്ലെന്ന് വ്യാപക പരാതിയുണ്ട്. വടക്കാഞ്ചേരി പുഴയിലേക്ക് പോകുന്ന അകമലയിലെ പ്രധാന തോടിന്റെ ഇരുവശവും കെെയേറിയാണ് കെട്ടിട നിർമാണം.അതുകൊണ്ടു തന്നെസർവേ നടത്തി കയ്യേറിയ തോടും ഭൂമിയും തിരിച്ചുപിടിക്കാൻ അധികൃതർ തയാറാകണമെന്നും തോട്ടിലുള്ള ചെളിയും മണ്ണും നീക്കം ചെയ്യാനും നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വിഷയം നടപ്പിലായാൽ അടുത്തകാലവർഷം വെള്ളപ്പൊക്കത്തിൽനിന്ന് സമീപവാസികൾ രക്ഷപ്പെടുമെന്നും പ്രദേശവാസികൾ പറഞ്ഞു.