ദേവാലയങ്ങളിൽ തിരുനാൾ
1545474
Saturday, April 26, 2025 1:08 AM IST
അരിമ്പൂർ
സെന്റ് ആന്റണീസ്
അരിമ്പൂർ: സെന്റ് ആന്റണീസ് പള്ളിയിലെ സംയുക്ത തിരുനാൾ ആഘോഷത്തിന് കൊടിയേറി. കണ്ടശാംകടവ് ഫൊറോന പള്ളി വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ കാർമികനായി. വികാരി ഫാ. ജോളി തട്ടിൽ സഹ കാർമികനായി. മേയ് രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ ആഘോഷം. സഹ വികാരി ഫാ. ജസ്വിൻ വാഴപ്പിള്ളി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ അബിൻ ജോസ് പൊന്മാണി, ട്രസ്റ്റിമാരായ ജോസ് ചാലിശേരി, മൈക്കിൾ മുത്തുപറമ്പിൽ, ബാബു കാഞ്ഞിരത്തിങ്കൽ രാജു ജോർജ് എന്നിവർ നേതൃത്വം നൽകി.
മറ്റം
നിത്യസഹായമാതാ
മറ്റം: മറ്റം നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിൽ 87-ാം തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൻ കൂനംപ്ലാക്കൽ കൊടിയേറ്റം നിർവഹിച്ചു. മേയ് 2, 3, 4, 5, 6 തീയതികളിലാണ് തിരുനാളാഘോഷം.
തിരുനാൾവരെയുള്ള ദിവസങ്ങളിൽ രാവിലെ ആറിനും വൈകീട്ട് അഞ്ചിനും നവനാൾ തിരുക്കർമങ്ങൾ നടക്കും.
വികാരി റവ.ഡോ. ഫ്രാൻസിസ് ആളൂർ, അസിസ്റ്റന്റ് വികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കൽ, ട്രസ്റ്റിമാരായ സി.കെ. ജോയ്, ജോൺസൺ കാക്കശേരി, പി.എ. സ്റ്റീഫൻ, ജോൺസൺ സി തോമസ്, തിരുനാൾ ജനറൽ കൺവീനർ എം.ജെ. ജോഷി, ജോയിന്റ് ജനറൽ കൺവീനർ ആൽബർട്ട് ജോസഫ് തുടങ്ങിയവർ നേതൃത്വംനൽകി.
തിരുനാളിനോടനുബന്ധിച്ച് തീർത്ഥകേന്ദ്രത്തിൽ മരിയൻ ബൈബിൾ കൺവൻഷൻ തുടങ്ങി. ഫാ.സിന്റോ പൊന്തേക്കൻ, ഫാ. റോയി വേളക്കൊമ്പിൽ, സന്തോഷ് കരുമത്ര എന്നിവർ കൺവൻഷനു നേതൃത്വം നൽകി. ഇന്നും നാളെയും രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ കുമ്പസാരം, കൗൺസിലിംഗ് എന്നിവയ്ക്ക് സൗകര്യമുണ്ടായിരിക്കും എന്ന് വികാരി റവ.ഡോ. ഫ്രാൻസിസ് ആളൂർ അറിയിച്ചു.
ഒല്ലൂർ
മേരിമാതാ
ഒല്ലൂർ: മേരിമാതാ പള്ളിയിൽ പരിശുദ്ധ മേരിമാതാവിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്തതിരുനാൾ കൊടിയേറി. ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് കുത്തൂർ കൊടിയേറ്റം നിർവഹിച്ചു. നവനാൾതിരുക്കർമങ്ങൾക്കും അദ്ദേഹം കാർമികത്വം വഹിച്ചു.
വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, അസിസ്റ്റന്റ് വികാരി ഫാ. ജിയോ ആലപ്പാട്ട്, കൈക്കാരന്മാരായ ഡേവിസ് ചെക്കനാത്ത്, പോൾ വാഴക്കാല, പോളി പെല്ലിശേരി, കിരൺ കുരിയൻ, ജനറൽ കൺവീനർ റെയ്നി മൊയലൻ, പബ്ലിസിറ്റി കൺവീനർ ഡേവിസ് കൊള്ളന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.
മേയ് രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ.
കുരിയച്ചിറ
സെന്റ് ജോസഫ്സ്
കുരിയച്ചിറ: സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 94-ാം പ്രതിഷ്ഠാതിരുനാളിന്റെ കൊടിയേറ്റം ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി നിർവഹിച്ചു. വികാരി ഫാ. തോമസ് വടക്കൂട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിയോ വേലൂക്കാരൻ, ഫാ. അക്ഷയ് കുന്നേൽ എംഎസ്ജെ, നടത്തുകൈക്കാരൻ ഡേവിഡ് കുണ്ടുകുളങ്ങര, കൈക്കാരന്മാരായ തോമസ് എലുവത്തിങ്കൽ, ജോസി ചീനിക്കൽ, ആന്റണി ചിറമേൽ, ജനറൽ കണ്‍വീനർ ഡോ. മേജോ കാക്കശേരി, പ്രതിനിധിയോഗ സെക്രട്ടറി ജോണ്സണ് കൊക്കൻ, ഏകോപനസമിതി കണ്‍വീനർ ജോണ്സണ് പാലിയേക്കര എന്നിവർ നേതൃത്വം നൽകി.
കാവീട്
സെന്റ് ജോസഫ്സ്
ഗുരുവായൂർ: കാവീട് സെന്റ് ജോസഫ്സ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും മർത്ത് മറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടികയറി.
വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ കൊടിയേറ്റം നിർവഹിച്ചു.തുടർന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായി. പാലയൂർ പള്ളി അസി. വികാരി ഫാ. ക്ലിന്റ് പാണെങ്ങാടൻ വിശുദ്ധബലിക്ക് കാർമികനായി.
കൈക്കാരന്മാരായ സി.ജി. റാഫേൽ, സണ്ണി ചീരൻ, നിതിൻ ചാർലി, തിരുനാൾ ജനറൽ കൺവീനർ സി.വി. ജെയ്സൺ എന്നിവർ നേതൃത്വം നൽകി. മേയ് 2, 3, 4, 5 തീയതികളിലാണ് തിരുനാൾ ആഘോഷം.
പഴുവിൽ
സെന്റ് ആന്റണീസ്
പഴുവിൽ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തീർഥകേന്ദ്രത്തിലെ ഊട്ടുതിരുനാൾ മേയ് 2, 3, 4, 5 ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് വികാരി റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുനാളിന് മുന്നോടിയായി നവനാൾ തിരുക്കർമങ്ങൾ ഇന്നലെ ആരംഭിച്ചു.
തിരുനാൾ കൊടിയേറ്റം നാളെ വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം പഴുവിൽ ഫൊറോന വികാരി റവ.ഡോ. വിൻസെന്റ്് ചെറുവത്തൂർ നിർവഹിക്കും.
ദീപാലങ്കാരം സ്വിച്ചോൺ മേയ് രണ്ടിന് വൈകീട്ട് 4.30നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കും. ദീപാലങ്കാരം സ്വിച്ചോൺ സി.സി. മുകുന്ദൻ എംഎൽഎ നിർവഹിക്കും. അന്നേദിവസം പഴുവിൽ മതസൗഹൃദ കൂട്ടായ്മ സമ്മേളനവും നടക്കും.
മൂന്നിന് ഇടവകപള്ളിയിൽ വൈകീട്ട് നാലിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം കൂടുതുറക്കൽ ശുശ്രൂഷ, തുടർന്ന് തീർഥകേന്ദ്രത്തിലേക്ക് പ്രദക്ഷിണം എന്നിവ നടക്കും. കുടുംബകൂട്ടായ്മകളിൽ നിന്നുള്ള വള എഴുന്നള്ളിപ്പുകൾ വൈകീട്ട് തീർത്ഥകേന്ദ്രത്തിൽ സമാപിക്കും.
തിരുനാൾദിനമായ നാലിന് രാവിലെ 6.30 ന് ഇടവകപള്ളിയിലും എട്ടിനും 10.30നും വൈകീട്ട് നാലിനും തീർഥകേന്ദ്രത്തിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. അടിമസമർപ്പണം രാവിലെ പത്തിനും ആഘോഷമായ തിരുനാൾ പാട്ടുകുർബാന രാവിലെ 10.30 നും. വൈകീട്ട് നാലിനുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം തീർഥകേന്ദ്രത്തിൽനിന്ന് ഇടവകപള്ളിയിലേക്ക് പ്രദക്ഷിണം നടത്തും.
മൂന്നിന് വൈകീട്ട് ഏഴുമുതൽ രാത്രി പത്തുവരെയും നാലിനു രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയും നേർച്ച ഊട്ട് ഉണ്ടായിരിക്കും.അഞ്ചിന് വൈകീട്ട് ഏഴിന് ആലപ്പുഴ ഭീമാസ് ബ്ലൂഡയമണ്ട് അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി ടിന്റോ ജോസ്, തിരുനാൾ ജനറൽ കൺവീനർ ആന്റൺ വർഗീസ്, പബ്ലിസിറ്റി കൺവീനർ സ്റ്റീഫൻ ലാസർ, പിആർഒ ടെബി വർഗീസ് എന്നിവരും പങ്കെടുത്തു.
ഊരോക്കാട്
ഉണ്ണിമിശിഹാ
പുന്നംപറമ്പ്: മച്ചാട് സെന്റ്് ആന്റണീസ് ദേവാലയത്തിനു കീഴിലെ ഊരോക്കാട് ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് വൈകീട്ട് 6.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാനയ്ക്ക് ശേഷം കൂടുതുറക്കൽ ശുശ്രൂഷയും, പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം എന്നിവ നടക്കും. തിരുക്കർമങ്ങൾക്ക് കത്തോലിക്കസഭ പത്രം മാനേജിംഗ് എഡിറ്റർ ഫാ. ബിൽജുവാഴപ്പിള്ളി മുഖ്യകാർമികനാകും.
തിരുനാൾദിനമായ നാളെ രാവിലെ പത്തിന് ലദീഞ്ഞ്, നൊവേന തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം എന്നീ തിരുകർമങ്ങൾക്ക് പൂമല ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. സിന്റോ തൊറയൻ കാർമികനാകും. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ.ആന്റോ ഒല്ലൂക്കാരൻ, ജനറൽ കൺവീനർ ബാബു തൈക്കാട്ടുചിറയിൽ, കൈക്കാരൻമാരായ അനീഷ് കൊല്ലംകുന്നേൽ, ജോഷി ചിറമ്മൽ എന്നിവർ നേതൃത്വം നൽകും.
മുറ്റിച്ചൂർ
സെന്റ്് പീറ്റേഴ്സ്
അന്തിക്കാട്: മുറ്റിച്ചൂർ സെന്റ്് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും സംയുക്ത തിരുന്നാൾ ഇന്നും നാളെയും ആഘോഷിക്കുന്നു. ഇന്ന്് വൈകീട്ട് 6.30ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപങ്ങൾ പന്തലിൽ പ്രതിഷ്ഠിക്കുന്നു. നാളെ വൈകീട്ട് അഞ്ചിനുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് കണ്ടശാംകടവ് പള്ളി അസി. വികാരി ഫാ. അജിത്ത് ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോബിഷ് പാണ്ടിയാമാക്കിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം വർണമഴ, നേർച്ച ഊട്ട്, വാദ്യമേളം.
രാത്രി പത്തിന് തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കും. പുത്തൻപീടിക പള്ളി വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി, അസി. വികാരി ഫാ.ജോഫിൻ അക്കരപട്ട്യേക്കൽ, തിരുനാൾ കൺവീനർ സെബാസ്റ്റ്യൻ ചിറയത്ത്, പബ്ലിസിറ്റി കൺവീനർ സി.ജെ. എഡിസൻ, ട്രസ്റ്റിമാരായ സി. സി. ജോസഫ്, സി.ജെ. വിൻസെന്റ് എന്നിവർ നേതൃത്വം നൽകും.
ഒല്ലൂക്കര
സെന്റ് ജോസഫ്
ഒല്ലൂക്കര: സെന്റ് ജോസഫ് ദേവാലയത്തിൽ മേയ് മൂന്നുമുതൽ അഞ്ചുവരെ നടക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു ഫാ. ജിതിൻ ഫ്രാൻസിസ് കൊടിയേറ്റി. വികാരി ഫാ. മാത്യു വെട്ടത്ത്, ജനറൽ കണ്‍വീനർ ജോണ്സണ് ആവോക്കാരൻ, കണ്‍വീനർമാർ ജ്യോതിസ് ജോസ്, ഷൈജു പുല്ലൻ, ജൈസൻ, കൈക്കാരന്മാരായ ഷൈൻ, വില്യംസ്, തോംസണ്‍ എന്നിവർ നേതൃത്വം നൽകി.
ചെന്പൂക്കാവ്
സേക്രഡ് ഹാര്‍ട്ട്
തൃശൂർ: ചെന്പൂക്കാവ് തിരുഹൃദയ ദേവാലയത്തിലെ സംയുക്ത തിരുനാളിനു മുൻവികാരി ഫാ. ഡെയ്സൻ മുണ്ടോപുറം കൊടിയേറ്റി. വികാരി ഫാ. ജോയ് അടന്പുകുളം, ജനറൽ കണ്‍വീനർ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള, കൈക്കാരന്മാരായ പോൾ മാളിയേക്കൽ, ജോണ്‍ പടുതല, വിനു കുണ്ടുകുളം, വിനോജ്, വിവിധ കമ്മിറ്റി കണ്‍വീനർമാർ, ജോയിന്റ് കണ്‍വീനർമാർ എന്നിവർ നേതൃത്വം നൽകി.
മേയ് മൂന്നുമുതൽ അഞ്ചുവരെയാണ് തിരുനാൾ. രണ്ടിനു വൈകീട്ട് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കർമം നടക്കും. മൂന്നിനു രാവിലെ കൂടുതുറക്കലും വൈകീട്ട് വിവിധ യൂണിറ്റുകളിൽനിന്നുള്ള അന്‍പു പ്രദക്ഷിണവും. നാലിനു രാവിലെ 10ന് തിരുനാൾകുർബാന, വൈകീട്ട് പ്രദിക്ഷണം, തുടർന്ന് ഗാനമേള.