ബിജെപി പ്രതിഷേധ പ്രകടനം നടത്തി
1545988
Sunday, April 27, 2025 6:59 AM IST
തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ പുതൂർക്കരയിലെ വീടിനുമുന്നിൽ സ്ഫോടനമുണ്ടായതിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. കോർപറേഷൻ ഓഫീസിനുമുൻപിൽ ബിജെപി മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷതവഹിച്ചു.
സംസ്ഥാനസമിതി അംഗം ഉല്ലാസ് ബാബു, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജനറൽസെക്രട്ടറിമാരായ പി.കെ. ബാബു, അഡ്വ. കെ.ആർ. ഹരി തുടങ്ങിയവർ പ്രസംഗിച്ചു.