അന്തിക്കാട് കൃഷ്ണപ്രസാദിനും വെള്ളാങ്കല്ലൂർ അനൂപിനും സ്കന്ദ പുരസ്കാരം
1545997
Sunday, April 27, 2025 6:59 AM IST
പഴുവിൽ: പഴുവിൽ മാധവമാരാർ സ്മാരക സ്കന്ദപുരസ്കാരം ചെണ്ടകലാകാരൻ അന്തിക്കാട് കൃഷ്ണപ്രസാദിനും ഇലത്താളകലാകാരൻ വെള്ളാങ്കല്ലൂർ അനൂപിനും സമ്മാനിക്കുമെന്നു പഴുവിൽ രഘുമാരാർ പത്രക്കുറിപ്പിൽ അറിയിച്ചു.
പഴുവിൽ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പള്ളിവേട്ട ദിനമായ 28നു രാവിലെ 11നു ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ടി. രവീന്ദ്രൻ പുരസ്കാരം സമ്മാനിക്കും. 25,000 രൂപയും പൊന്നാടയും പ്രശസ്തിപത്രവുമാണു പുരസ്കാരം.