വീട്ടുപറന്പിൽ 11 കഞ്ചാവുചെടി; യുവാവിനായി അന്വേഷണം
1545158
Friday, April 25, 2025 1:18 AM IST
തൃപ്രയാർ: നാട്ടികയിലെ വീട്ടുപറന്പിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയ യുവാവിനായി എക്സൈസ് അന്വേഷണം തുടങ്ങി. നാട്ടിക എകെജി കോളനിയിലെ ചെരുവിള സൂരജിന്റെ വീടിന്റെ പുറകിലുള്ള പറന്പിലാണ് 11 കഞ്ചാവുചെടികൾ കണ്ടെത്തിയത്. ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഒളിവിൽപോയ പ്രതി സൂരജിനായി അന്വേഷണം ഉൗർജിതമാക്കിയതായി വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.