സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം വാർഷികം
1545171
Friday, April 25, 2025 1:18 AM IST
ചാലക്കുടി: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രത്തിന്റെ 25-ാമത് വാർഷികം 27ന് 10.30ന് ചാലക്കുടി ഹോളിഫാമിലി ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തും.
ഇതിന്റെ ഭാഗമായി എക്സിബിഷനും സെമിനാറും പ്രഭാഷണങ്ങളുംനടക്കും. വിവരാവകാശനിയമം മനുഷ്യാവകാശസംരക്ഷണത്തിന് എന്നതിനെ ആധാരമാക്കി സംഘടനയുടെ നേതൃത്വത്തിൽനടക്കുന്ന വിപുലമായ പ്രചാരണപരിപാടിയുടെയും വാർഷികത്തിന്റെയും ഉദ്ഘാടനം രാവിലെ 10.30ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ. അബ്ദുൾ ഹക്കിം നിർവഹിക്കും. പ്രസിഡന്റ് അഡ്വ.സി. ശിവരാജൻ അധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് 12.10ന് വിവരാവകാശനിയമം എന്ന വിഷയത്തിൽ അഡ്വ.ഡി.ബി. ബിനു പ്രഭാഷണംനടത്തും. ഉച്ചയ്ക്ക് 2.10 മുതൽ നടക്കുന്ന സെമിനാറിൽ പ്രഫ.കെ.ബി. വേണുഗോപാൽ മോഡറേറ്ററാകും.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി. മോഹനദാസ്, ജോസഫ് സി.മാത്യു, അഡ്വ. ജോസ് എബ്രഹാം, അഡ്വ.ആർ. മുരളീധരൻ എന്നിവർ സെമിനാറിൽ പങ്കെടുക്കും. തുടർന്ന് ആദരസമ്മേളനം നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, ട്രഷറർ വി.കെ. കാസിം, പ്രഫ. കെ.ബി. വേണുഗോപാൽ, ഡേവിസ് കാഞ്ഞിരത്തിങ്കൽ, കെ.വി. ജോസഫ് എന്നിവർ അറിയിച്ചു.